12:20am 10 August 2026
NEWS
ബാരാമതി വിമാനത്താവളത്തിൽ പരിശീലന വിമാനം തകർന്നുവീണു; അപകടം ലാൻഡിങ്ങിനിടെ, ആളപായമില്ല
09/08/2026  06:32 PM IST
nila
ബാരാമതി വിമാനത്താവളത്തിൽ പരിശീലന വിമാനം തകർന്നുവീണു; അപകടം ലാൻഡിങ്ങിനിടെ, ആളപായമില്ല

 

മഹാരാഷ്ട്ര: ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് റൺവേയ്ക്ക് സമീപം അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ബാരാമതി വിമാനത്താവളത്തിൽ സമാനമായ അപകടം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട വിമാനാപകടത്തിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്. ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ, അറ്റൻഡന്റ്, ക്യാപ്റ്റൻ സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ ശംഭവി പഥക് എന്നിവരും അന്നത്തെ അപകടത്തിൽ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img